ആലുവ: നിയമവിരുദ്ധമായ നടപടികൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന വിവരാവകാശ പ്രവർത്തകനെതിരെ ചൂർണി​ക്കര ഗ്രാമപഞ്ചായത്ത് നിയമ നടപടിക്കൊരുങ്ങുന്നു. തായിക്കാട്ടുകര സ്വദേശി കെ.ടി. രാഹുലിനെതിരെയാണ് പഞ്ചായത്ത് കമ്മിറ്റി നാളെ 14-ാമത്തെ അജണ്ടയായി ഉൾപ്പെടുത്തി നടപടിക്കൊരുങ്ങുന്നത്. ഒന്നാം വാർഡ് അംഗം രാജേഷ് പുത്തനങ്ങാടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അജണ്ടയായി ഉൾപ്പെടുത്തിയത്.

ക്രമവിരുദ്ധമായ പഞ്ചായത്ത് തീരുമാനങ്ങൾക്കെതിരെ രാഹുൽ നിരന്തരം വിവരാവകാശപ്രകാരം രേഖകൾ ആവശ്യപ്പെടുന്നതാണ് പഞ്ചായത്ത് അധികൃതരുടെ വിരോധത്തിന് കാരണമെന്നാണ് സൂചന.