പള്ളൂരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണജ്ഞാനയജ്ഞത്തിന് തുടക്കമായി. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യയെ പൂർണ കുംഭം നൽകി ക്ഷേത്രം തന്ത്രി എൻ.വി. സുധാകരൻ സ്വീകരിച്ചതിനു ശേഷം എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് എ.ബി. ജയൻ അറക്കത്തറ യജ്ഞത്തിന്റെ ഉദ്ഘാടനകർമ്മം നടത്തി. യജ്ഞാചാര്യൻ പള്ളിക്കൽ മണികണ്ഠൻ യജ്ഞ പ്രഭാഷണം നടത്തി. യോഗം പ്രസിഡന്റ് കെ.വി. സരസൻ അദ്ധ്യക്ഷനായി. കൗൺസിലർ പി. ബി. സുജിത്ത്, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ,സ്കൂൾ അഡ്വൈസറി അംഗം സി.പി. കിഷോർ, കെ.ആർ. വിദ്യാനാഥ്, ഡോ. അരുൺ അംബു, ബി.അജിത്, ബിബിൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.