 മികവോടെ ഇ.എസ്.ഐ ആശുപത്രികളും

കൊച്ചി: കെട്ടി​ലും മട്ടി​ലും ആധുനി​കമായപ്പോൾ എറണാകുളം നഗരത്തി​ലെ ഇ.എസ്.ഐ ഡി​സ്പെൻസറി​കളി​ൽ തി​ക്കോട് തി​രക്ക്. നോർത്തി​ലെ ഇ.എസ്.ഐ ആശുപത്രി​ വളപ്പി​ലെ പരി​മി​തമായ സൗകര്യങ്ങളി​ൽ നി​ന്നാണ് ഡി​സ്പെൻസറി​കൾക്ക് സ്ഥാനചലനം ഉണ്ടായത്.

എം.ജി റോഡിൽ കെ.പി.സി.സി ജംഗ്ഷനിലും ചളിക്കവട്ടത്ത് ഈസ്റ്റ് പൊന്നുരുന്നി റോഡിലുമുള്ള ഡിസ്പെൻസറികളിൽ ദിവസവും 100-120 പേർ രാവിലെയും 40ലേറെപ്പേർ ഉച്ചയ്ക്ക് ശേഷവും ചികിത്സ തേടിയെത്തുന്നുണ്ട്. പഴയ സ്ഥലത്തായി​രുന്നപ്പോൾ ഇരു ആശുപത്രി​കളി​ലും സംവി​ധാനങ്ങൾ കുറവായി​രുന്നു. സ്ഥലപരി​മി​തി​യുമുണ്ടായി​രുന്നു.

കെ.പി.സി.സിക്ക് സമീപത്തെ ശുശ്രൂഷാ ആശുപത്രി കെട്ടിടത്തിൽ ആരംഭിച്ച ഡിസ്പെൻസറിയിൽ രാവിലെ എട്ട് മുതൽ ആറ് വരെയാണ് ചികിത്സ. നാല് അലോപ്പതി ഡോക്ടർമാരും ഒരു ആയുർവേദ ഡോക്ടറും ഒരു ഹോമിയോ ഡോക്ടറും ഉൾപ്പെടെ 24 ജീവനക്കാരാണ് ഉള്ളത്. വൈറ്റിലയിൽ ചളിക്കവട്ടം ഈസ്റ്റ് പൊന്നുരുന്നി ഭാഗത്തെ സ്വകാര്യ കെട്ടിടത്തിലെ രണ്ടാം നമ്പർ ഇ.എസ്.ഐ ഡിസ്പെൻസറിയിൽ നാല് ഡോക്ടർമാർ ഉൾപ്പെടെ 18 ജീവനക്കാരാണുള്ളത്.

മികവോടെ ഇ.എസ്.ഐ ആശുപത്രികളും

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഇ.എസ്.ഐ ആശുപത്രിയെന്ന ഖ്യാതിയാണ് നോർത്തിലെ ആശുപത്രി​ക്ക്. വർഷങ്ങളായി മികവിനുള്ള പുരസ്‌കാരത്തിൽ ഒന്നും രണ്ടും സ്ഥാനമാണ്. 300ലേറെ രോഗികളാണ് ദിവസവുമെത്തുന്നത്. 19 ഡോക്ടർമാരുൾപ്പെടെ 85 ജീവനക്കാരുള്ള ഇവിടെ 65 പേരെ കിടത്തി ചികിത്സിക്കാം.

50 പുതിയ ബെഡുകളും ജീവനക്കാരും എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഇ.എസ്.ഐ ആശുപത്രിയായി ഏലൂർ പാതാളത്തെ ഉദ്യോഗമണ്ഡൽ ആശുപത്രി മാറും. ഇപ്പോൾ 100 ബെഡുകളാണുള്ളത്.
ദിവസവും ആയിരത്തിലേറെ രോഗികൾ ഉദ്യോഗമണ്ഡലിലെ ഒ.പിയിൽ എത്തുന്നുണ്ട്. 230ലേറെ സ്ഥിരം ജീവനക്കാരും 80 കരാർ ജീവനക്കാരുമുണ്ട്. 13 ഇ.എസ്.ഐ ഡിസ്‌പെൻസറികൾ മുഖേന 8 ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഈ ആശുപത്രിയ്ക്ക് കീഴിലുള്ളത്.

എം.ജി റോഡ് ഡിസ്‌പെൻസറി
ഡോക്ടർമാർ- 4 അലോപ്പതി, 1- ആയുവേദം, 1- ഹോമിയോ
ആകെ ജീവനക്കാർ- 24

പൊന്നുരുന്നി ഡിസ്‌പെൻസറി
ഡോക്ടർമാർ- 4
ആകെ ജീവനക്കാർ- 18

നോർത്ത് ആശുപത്രി
ഡോക്ടർമാർ- 19
ആകെ ജീവനക്കാർ- 85

ഉദ്യോഗമണ്ഡൽ ആശുപത്രി
ഡോക്ടർമാർ- 75ലേറെ
ആകെ ജീവനക്കാർ- 230(സ്ഥിരം), 80 (താത്കാലികം)