കാക്കനാട്: ആക്ട് കേരളയും കാക്കനാട് സൺറൈസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കുമായുള്ള ഏകദിനസമ്മർ ക്യാമ്പ് ശ്രദ്ധേയമായി. കളിയരങ്ങ് എന്ന് ക്യാമ്പ് പീഡിയാട്രീഷൻ ഡോ, മുഹമ്മദ് സഹീർ ഉദ്ഘാടനം നിർവ്വഹിച്ചു.
ആക്ട് ചെയർമാൻ ജോഷി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് വൈക്കം സ്വാഗതവും ജനറൽ സെക്രട്ടറി ജലീൽതാനത്ത് നന്ദിയും പറഞ്ഞു. ഗാനരചയിതാവും നാടൻപാട്ടുകാരനും ചിത്രകാരനുമായ സൽക്കലവിജയൻ, ടെലിവിഷൻ താരം ഷിജുഅഞ്ചുമന, മോട്ടിവേഷൻ പരിശീലകൻ ഷാജു കുളത്തുവയൽ, മജിഷ്യൻവിനയ്, റോണി ബെഞ്ചമിൻ , ആർ.എൽ.വി ഹണി, ടെലിവിഷൻ അവതാരകൻ ജീവേണുഗോപാൽ, വി.എ.അനൂപ് എന്നിവർ നേതൃത്വം നൽകി.