കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺസിഞ്ഞോർ ഡോ. ആന്റണി വാലുങ്കലിന്റെ അഭിഷേകത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
വല്ലാർപാടം ബസിലിക്ക റെക്ടറും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രൊഫസറുമായ ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂൺ 30ന് വൈകിട്ട് നാലിന് വല്ലാർപാടത്ത് നടത്തും.
സംഘാടകസമിതി ചെയർമാൻമാരായി വികാരി ജനറൽമാരായ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം, ജനറൽ കൺവീനറായി ഫാ. മാർട്ടിൻ തൈപ്പറമ്പിൻ, ജോയിന്റ് ജനറൽ കൺവീനറായി ഷെറി ജെ. തോമസ് എന്നിവരെ നിയോഗിച്ചു.