കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ അഴിമതിക്കും ദുർഭരണത്തിനും വികസനവിരുദ്ധ നിലപാടിനുമെതിരെ സി.പി.എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിഅംഗം സി.കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. എം.ബി. ശശിധരൻ അദ്ധ്യക്ഷനായി. പി. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. അഭിജിത്ത്, ആൻസി ജിജോ, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രവതി രാജൻ എന്നിവർ സംസാരിച്ചു. പി.ആർ. വിജയൻ എ.എ. സന്തോഷ്, രഞ്ജിത്ത് കെ. ദേവൻ പി.ബി. അലി പി. തമ്പാൻ പി.ജി. അംബുജാക്ഷൻ, എം. കെ. ലെനിൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.