vayana
ചെങ്ങര ഗ്രാമോദ്ധാരണ വായനശാല ആദരിച്ച പ്രതിഭകൾ ഭാരവാഹികൾക്കൊപ്പം

കോലഞ്ചേരി: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയിൽ പ്രതിഭകളെ ആദരിക്കൽ വടവുകോട് ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എൻ. സുരേഷ്ബാബു അദ്ധ്യക്ഷനായി. എം.പി. പൗലോസ്, എൻ.പി. ബാജി, അഡ്വ. കെ.പി. സുനിൽ, കെ.എ. അബ്ബാസ്, മണി സുധാകരൻ എന്നിവർ സംസാരിച്ചു. ഡിഗ്രി, പ്ളസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ് വിജയികളേയും എം.ജി. യൂണിവേഴ്സിറ്റി ബി.എസ്‌സി സുവോളജിയിൽ രണ്ടാംറാങ്ക് നേടിയ ഫാത്തിമയേയുമാണ് ആദരിച്ചത്. പി.എസ്. പണിക്കർ കരിയർ ഗൈഡൻസ് ക്ളാസെടുത്തു.