vengola-sndp
886 -ാംനമ്പർ വെങ്ങോല നോർത്ത് ശാഖയുടെ കീഴിലുള്ള ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗം ശാഖാ പ്രസിഡൻറ് എൻ.എ. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള 886 -ാംനമ്പർ വെങ്ങോല നോർത്ത് ശാഖയിൽപ്പെട്ട ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗം ശാഖാകമ്മിറ്റി അംഗം എ.കെ. മോഹനന്റെ വസതിയിൽ നടന്നു. ശാഖാ പ്രസിഡന്റ് എൻ.എ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് എം.കെ. സുനിൽ അദ്ധ്യക്ഷതവഹിച്ചു. ശാഖാസെക്രട്ടറി എം.കെ. രഘു മുഖ്യപ്രഭാഷണം നടത്തി. എ.കെ. മോഹനൻ, ശാഖാകമ്മിറ്റി അംഗം ഷാജി, ശ്രീജ സുനിൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ യോഗത്തിൽ ആദരിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. സരസമ്മ പ്രഭാകരന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനവും നടത്തി.