കാലടി: ശ്രീശങ്കര കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസവകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി റെഗുലേഷൻസ് പ്രകാരം അസി. പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ മൂന്നാം തീയതിക്ക് മുമ്പായി ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും applications@ssc.edu.in എന്ന മെയിലിലേക്ക് അയക്കണം.