klcy
അദ്ധ്യാപക സുഹൃദ് സംഗമം

കോലഞ്ചേരി: കോലഞ്ചേരി ടീച്ചേഴ്‌സ് ക്ളബിന്റെ നേതൃത്വത്തിൽ നടത്തിയ അദ്ധ്യാപക സുഹൃദ് സംഗമവും യാത്രഅയപ്പ് സമ്മേളനവും മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്ന് വിരമിക്കുന്ന എം.പി. പൗലോസ്, കെ.വി. എൽദോ, പി. ജി. ശ്യാമളവർണൻ, എൻ.എൻ. ഉണ്ണി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. കെ.എം. നൗഫൽ, ഡോ. കെ.ആർ. സരിത, പി. അമ്പിളി, കെ.എം. കമാൽ, ടി. രമാഭായ് എന്നിവർ സംസാരിച്ചു.