വൈപ്പിൻ: കടൽക്ഷോഭമുണ്ടായ വൈപ്പിൻ മണ്ഡലത്തിലെ പ്രദേശങ്ങൾക്ക് 55.29 ലക്ഷംരൂപ അടിയന്തര ധനസഹായം അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

* എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ജിയോ ബാഗ് ഉൾപ്പെടെ വിനിയോഗിച്ച് കടലാക്രമണം ചെറുക്കും.
* എടവനക്കാട് അണിയി​ൽ മേഖലയിൽ ജിയോബാഗുകൾ ഉപയോഗിച്ച് അടിയന്തിര താത്കാലിക സംരക്ഷണജോലികൾ നടപ്പാക്കും. മൊത്തം 24.29ലക്ഷംരൂപ ചെലവാക്കും.
* കുഴുപ്പിള്ളി പഞ്ചായത്തിലെ വാർഡ് 13ൽ നിലവിലുള്ള ജിയോബാഗ് ജോലികൾക്കിടയിലുള്ള ഗ്യാപ്പുകൾ നികത്താൻ 15.8 ലക്ഷം രൂപ വിനിയോഗിക്കും.

* പള്ളിപ്പുറം പഞ്ചായത്ത് ഇരുപത്തി മൂന്നാംവാർഡിൽ ജിയോബാഗ് വിന്യസിക്കാൻ 15.2 ലക്ഷം രൂപ ചെലവഴിക്കും.