വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്കിന്റെ ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. എം.കെ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. കവയിത്രി രവിത ഹരിദാസ്, പൂയപ്പിള്ളി തങ്കപ്പൻ, ജോസഫ് പനക്കൽ, കെ.ആർ. ഗോപി, ബാങ്ക് സെക്രട്ടറി കെ.ബി. ലിസി എന്നിവർ പ്രസംഗിച്ചു.
കവിയരങ്ങിൽ വിവേകാനന്ദൻ മുനമ്പം, കുസുംഷലാൽ, കെ. ബാബു മുനമ്പം, പറവൂർ ബാബു, ദേവദാസ് ചേന്ദമംഗലം, മുരുകേശൻ, എം.സി. അമ്മിണി, നീണ്ടൂർ വിജയൻ, ഹവ്വ, ഗീത മേലേടത്ത്, ഷീജ പള്ളത്ത്, ഡോ. രേഖ ദേവദാസ്, കെ.എസ്. സലി എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം, വൈസ് പ്രസിഡന്റ് എ.എസ്. രതീഷ് എന്നിവർ നേതൃത്വം നൽകി.