കൊച്ചി: സഹകരണ വായ്പാ മേഖലയെ ശക്തിപ്പെടുത്താൻ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുമായി ചേർന്ന് കേരള ബാങ്ക് കർമ്മ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ പങ്കെടുപ്പിച്ച് കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിച്ച ബിസിനസ് മീറ്റിലാണ് തീരുമാനം.
എറണാകുളം അബാദ് പ്ലാസയിൽ നടന്ന പരിപാടി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതിയംഗം എസ്. ഹരിശങ്കർ അദ്ധ്യക്ഷനായി.
ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി. എം.ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ, ചീഫ് ജനറൽ മാനേജർ അബ്ദുൾ മുജീബ്.സി, ജനറൽ മാനേജർ ജോളി ജോൺ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.