കൊച്ചി: ലക്ഷദ്വീപിനും മാലി​ദ്വീപി​നും മദ്ധ്യേ അറബി​ക്കടലി​ൽ ഭൂകമ്പം. ഇന്നലെ രാത്രി​ 8.56നാണ് റി​ക്ടർ സ്കെയി​ലി​ൽ 4.5 തീവ്രത രേഖപ്പെടുത്തി​യ​ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി​ അറിയിച്ചു. ലക്ഷദ്വീപി​ൽ സ്ഥി​തി​ഗതി​കൾ സാധാരണ നിലയിലാണ്. ലക്ഷദ്വീപിനോ കേരളത്തിനോ സുരക്ഷാ മുന്നറിയിപ്പുകളൊന്നും ഇതുവരെ നൽകിയിട്ടില്ല.