ആലുവ: അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള 'വേൾഡ് കോൺഫെഡറേഷൻ ഒഫ് ബിസിനസ്' പ്രഖ്യാപിച്ച
'ദ ബിസ് 2024' അവാർഡ്, വേൾഡ് ലീഡർ ബിസിനസ് പേഴ്‌സൺ അവാർഡ്, എക്‌സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്പ് അവാർഡ് എന്നിവ ആലുവ ലിമാസ് മെഡിക്കൽ ഡിവൈസസ് ഡയറക്ടർ ഡോ. ലാലു ജോസഫ് ഹൂസ്റ്റണിൽ നടന്ന ഇന്റർനാഷണൽ കോൺഫ്രൻസിൽ വച്ച് സി.ഇ.ഒ ജീസസ് മോറനിൽനിന്ന് ഏറ്റുവാങ്ങി.
മനുഷ്യർക്ക് ഏറ്റവും ഗുണപ്രദമായ കണ്ടുപിടിത്തങ്ങൾ നടത്തുകയും അവയെ മികവുറ്റ ബിസിനസും തൊഴിലവസരങ്ങളുമാക്കി മാറ്റിയതിനാണ് ഡോ. ലാലുവിന് അവാർഡുകൾ ലഭിച്ചത്. വൈദ്യശാസ്ത്രരംഗത്തെ മികച്ച സംഭാവനയ്ക്ക് ഏഷ്യ പസഫിക് ഗോൾഡ് സ്റ്റീവ് അവാർഡും അമേരിക്കയിൽ നിന്നുള്ള തോമസ് ആൽവ എഡിസൺ അവാർഡും മഹാത്മാഗാന്ധി നാഷണൽ എക്‌സലൻസ് അവാർഡും ഡോ. ലാലുവിന് ലഭിച്ചിട്ടുണ്ട്. ഫിലിപ്പൈൻസിലെ മനിലയിൽ തുടങ്ങിയ 'ഗുഡ് നെയ്‌ബേർസ് ഒഫ് ദി ഹെൽപ്‌ലെസ് ഇന്റർനാഷണൽ' സ്ഥാപകനുമാണ്.