തൃപ്പൂണിത്തുറ: നഗരത്തിലെ പ്രമുഖ സംഘടനയായ പൾസ് ഒഫ് തൃപ്പൂണിത്തുറ സാൻ്റാ മോണിക്കയുടെ സഹകരണത്തോടെ നടത്തിയ പഠനോപകരണ വിതരണം കൊച്ചി ഡി.സി.പി എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 252 കുട്ടികൾക്ക് ബാഗ്, കുട, ബുക്ക്, ബോക്സ് ഉൾപ്പെടെ 10 ഐറ്റം അടങ്ങുന്ന കിറ്റ് നൽകി.
മെന്റലിസ്റ്റ് നിബിൻ നിരാവത്ത് മോട്ടിവേഷൻ ക്ലാസ് നടത്തി. പൾസ് ഒഫ് തൃപ്പൂണിത്തുറ പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എം. മോഹനൻ, നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സാൻ്റാ മോണിക്ക എം.ഡി ഡെന്നി തോമസ് വട്ടക്കുന്നേൽ, ട്രഷറർ ജെയിംസ് മാത്യു, ജോയിൻ്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.