kothamangalam
കോതമംഗലം യൂണിയനിൽ പഠനോപകരണ വിതരണ സമ്മേളനം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: എസ്.എൻ.ഡി.പിയോഗം കോതമംഗലം യൂണിയനിൽ യൂത്ത് മൂവ്മെന്റിന്റെയും നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെയും ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 400 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കോതമംഗലം ഗുരുചൈതന്യ പ്രാർത്ഥനാഹാളിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ എം.ബി. തിലകൻ അദ്ധ്യക്ഷതവഹിച്ചു.

ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷൻ എം.ഡി ഡോ. പി.ആർ. അരുൺദേവ് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി. കോൺഫെഡറേഷൻ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.വി. നിധീഷ് പദ്ധതി വിശദീകരിച്ചു.

യൂണിയൻ സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, പി.വി. വാസു, എം.വി. രാജീവ്, ടി.ജി. അനി, അജി വി.വി, സജി കെ.ജെ, എം.കെ. ചന്ദ്രബോസ്, സതി ഉത്തമൻ, മിനി രാജീവ്, അജേഷ് തട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു. 400 കുട്ടികൾക്ക് ബാഗ്, കുട, നോട്ട് ബാക്ക്, വാട്ടർ ബോട്ടിൽ, പെൻസിൽ ബോക്സ്, പേന, പെൻസിൽ തുടങ്ങി ആവശ്യമായ എല്ലാ സാധനങ്ങളും പകുതി വിലയ്ക്കാണ് വിതരണം ചെയ്തത്.