p

കൊച്ചി: പുതുച്ചേരിയിൽ നികുതി വെട്ടിച്ച് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തെന്ന കേസിൽ നടൻ സുരേഷ് ഗോപി ഇന്നലെ കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായില്ല. കൂടുതൽ സമയം തേടി അദ്ദേഹം കോടതിയിൽ അപേക്ഷ നൽകി. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ 2010, 2016 വർഷങ്ങളിലായി രണ്ട് കാറുകൾ രജിസ്റ്റർ ചെയ്ത് കേരളത്തിന് 30 ലക്ഷം രൂപയുടെ നികുതിനഷ്ടമുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.

പ​ന്തീ​രാ​ങ്കാ​വ് ​ഗാ​ർ​ഹി​ക​ ​പീ​ഡ​നം​:​ ​പ്ര​തി​യു​ടെ
അ​മ്മ​യ്ക്കും​ ​സ​ഹോ​ദ​രി​ക്കും​ ​ജാ​മ്യം

കോ​ഴി​ക്കോ​ട്:​ ​പ​ന്തീ​രാ​ങ്കാ​വ് ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​പ്ര​തി​യു​ടെ​ ​അ​മ്മ​യ്ക്കും​ ​സ​ഹോ​ദ​രി​ക്കും​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം.​ ​പ്ര​തി​ ​രാ​ഹു​ലി​ന്റെ​ ​മാ​താ​വ് ​ഉ​ഷാ​കു​മാ​രി,​ ​സ​ഹോ​ദ​രി​ ​കാ​ർ​ത്തി​ക​ ​എ​ന്നി​വ​ർ​ക്കാ​ണ് ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ത്.​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​മു​മ്പി​ൽ​ ​ഹാ​ജ​രാ​ക​ണ​മെ​ന്നും​ ​ഇ​രു​വ​ർ​ക്കും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ​ ​സ്റ്റേ​ഷ​ൻ​ ​ജാ​മ്യ​ത്തി​ൽ​ ​ത​ന്നെ​ ​വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.
കേ​സി​ൽ​ ​രാ​ഹു​ലി​ന്റെ​ ​അ​മ്മ​ ​ഉ​ഷാ​കു​മാ​രി​യും​ ​സ​ഹോ​ദ​രി​ ​കാ​ർ​ത്തി​ക​യും​ ​ര​ണ്ടും​ ​മൂ​ന്നും​ ​പ്ര​തി​ക​ളാ​യി​രു​ന്നു.​ ​സ്ത്രീ​ധ​ന​ ​പീ​ഡ​ന​ക്കു​റ്റം​ ​ചു​മ​ത്തി​യെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് ​പി​ന്നാ​ലെ​യാ​ണ് ​ഇ​രു​വ​രും​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​യ​ത്.​ ​ചോ​ദ്യം​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​കാ​ൻ​ ​ര​ണ്ടു​ ​ത​വ​ണ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​നോ​ട്ടീ​സ് ​ന​ൽ​കി​യെ​ങ്കി​ലും​ ​ഇ​വ​ർ​ ​എ​ത്തി​യി​രു​ന്നി​ല്ല.
അ​തേ​സ​മ​യം,​ ​പ്ര​തി​ ​രാ​ഹു​ലി​നെ​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​നാ​ട്ടി​ലേ​ക്ക് ​എ​ത്തി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.