p

ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാണ് കോസ്‌മെറ്റോളജി, ഡയറ്റെറ്റിക്‌സ് എന്നിവ. ഈ രംഗത്ത് ലോകത്താകമാനം തൊഴിലവസരങ്ങളുണ്ട്. സ്വയം തൊഴിൽ സാദ്ധ്യതകളുമുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് പുനെയിലെ സിംബയോസിസ് സ്‌കിൽസ് ആൻഡ് പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ബി.എസ്‌സി ബ്യൂട്ടി ആൻഡ് വെൽനെസ്സ്, ന്യൂട്രിഷണൽ സയൻസസ് & ഡയറ്റെറ്റിക്‌സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എം.എസ്‌സി ന്യൂട്രിഷണൽ സയൻസസ് & ഡയറ്റെറ്റിക്‌സ് പ്രോഗ്രാമും ഇവിടെയുണ്ട്. സ്‌കിൽ വികസനത്തിനും ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റിനും പ്രാധാന്യം നൽകുന്ന കോഴ്‌സാണിത്. മെരിറ്റ് വിലയിരുത്തി സ്‌കോളർഷിപ്പും ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാം. www.sspu.ac.in.

മികച്ച തൊഴിലിന് NTTF കോഴ്‌സുകൾ

തലശേരിയിലെ നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (NTTF) നിരവധി സ്‌കിൽ വികസന കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു, പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ടൂൾ എൻജിനിയറിംഗ് & ഡിജിറ്റൽ മാനുഫാക്ചറിംഗ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് & എംബഡഡ് സിസ്റ്റംസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ, ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി & ഡാറ്റ സയൻസ്, മാനുഫാക്ചറിംഗ് ടെക്‌നോളജി, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.
പഠനത്തിൽ 65 ശതമാനം പ്രാക്ടിക്കലും 35 ശതമാനം തിയറിക്കും പ്രാധാന്യം നൽകുന്ന കരിക്കുലമാണ് NTTF-ലേത്.
ടൂൾ എൻജിനിയറിംഗിലും ഐ.ടിയിലും മെക്കാട്രോണിക്‌സിലും ബി. വോക് പ്രോഗ്രാമുകളുമുണ്ട്. എല്ലാ കോഴ്‌സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. www.nttftrg.com

അനിമേഷൻ കോഴ്‌സുകൾ

അനിമേഷനിൽ താല്പര്യമുള്ളവർക്ക് ബി.എസ്‌സി, എം.എസ്‌സി അനിമേഷൻ & വിഷ്വൽ ഇഫക്ട്‌സ് കോഴ്‌സുകൾക്ക് വിസ്മയാസ് മാക്‌സിൽ അപേക്ഷിക്കാം. കൊച്ചിയിലും തിരുവനന്തപുരത്തും കാമ്പസുകളുണ്ട്. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. www.vismayasmaxanimations.com.

നി​യ​മ​ ​പ​ഠ​നം​:​ ​വ​ൻ​ ​മാ​റ്റ​ങ്ങ​ൾ​ ​നി​ർ​ദേ​ശി​ച്ച് ​ബി.​സി.ഐ

സ്വ​ന്തം​ ​ലേ​ഖ​കൻ
കൊ​ച്ചി​:​ 2024​-25​ ​വി​ദ്യാ​ഭ്യാ​സ​ ​വ​ർ​ഷ​ത്തി​ൽ​ ​രാ​ജ്യ​ത്തെ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​നി​യ​മ​ ​പ​ഠ​ന​ത്തി​ൽ​ ​വ​ൻ​ ​മാ​റ്റ​ങ്ങ​ൾ​ ​നി​ർ​ദ്ദേ​ശി​ച്ച് ​ബാ​ർ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ബി.​സി.​ഐ​).​ 2023​-​ൽ​ ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത​ ​(​I​n​d​i​a​n​ ​p​e​n​a​l​ ​c​o​d​e​-​ന് ​പ​ക​രം​),​ ​ഭാ​ര​തീ​യ​ ​ന​ഗ​രി​ക് ​സു​ര​ക്ഷാ​ ​സം​ഹി​ത​ ​(​C​r​i​m​i​n​a​l​ ​P​r​o​c​e​d​u​r​e​ ​C​o​d​e​-​ന് ​പ​ക​രം​),​ ​ഭാ​ര​തീ​യ​ ​സാ​ക്ഷ്യ​ ​അ​ധി​നി​യാം​ ​(​ ​I​n​d​i​a​n​ ​E​v​i​d​e​n​c​e​ ​A​c​t​-​ന് ​പ​ക​രം​)​ ​എ​ന്നി​വ​ ​പു​തു​ക്കി​യ​ ​സി​ല​ബ​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ​ബി.​സി.​ഐ​യു​ടെ​ ​പ്ര​ധാ​ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലൊ​ന്ന്.​ ​ഇം​ഗ്ലീ​ഷി​നൊ​പ്പം​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭാ​ഷ​ക​ളി​ലും​ ​നി​യ​മ​ ​പ​ഠ​നം​ ​സാ​ദ്ധ്യ​മാ​ക്ക​ണ​മെ​ന്നും​ ​ഇ​ന്ന​ത്തെ​ ​നി​യ​മ​ ​സം​വി​ധാ​നം​ ​നേ​രി​ടു​ന്ന​ ​വെ​ല്ലു​വി​ളി​ക​ളെ​ ​മ​റി​ക​ട​ക്കാ​നു​ത​കു​ന്ന​ ​റി​സ​ർ​ച്ചി​നെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.
നി​യ​മ​ ​വി​ദ്യാ​ഭ്യാ​സം​/​ ​ജോ​ലി​ ​എ​ന്നി​വ​യു​ടെ​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കു​ന്ന​ ​സ്ഥാ​പ​ന​മാ​ണ് ​ബി.​സി.​ഐ.​ 2020​-​ലെ​ ​പു​തു​ക്കി​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഈ​ ​പ​രി​ഷ്കാ​രം.