അങ്കമാലി: തുറവൂർ ചരിത്രലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം നടന്നു. ലൈബ്രറി ഹാളിൽ നടന്ന ബാലസംഗമം വൈസ് പ്രസിഡന്റ് എം.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ഹരിശ്രീയുടെ നേതൃത്വത്തിൽ നാടൻപാട്ടും നാട്ടറിവുമായി കളിയാട്ടം നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി വി.എൻ. വിശ്വംഭരൻ, ഭാരവാഹികളായ കെ. സാവിത്രി, കെ.കെ. ജലജ, ആര്യ ലെനിൻ, ലിസി പ്രസി, അനിത പൗലോസ് എന്നിവർ പ്രസംഗിച്ചു.