മരട്: കുണ്ടന്നൂർ കായലിൽ കഴിഞ്ഞ ദിവസമുണ്ടായ മത്സ്യക്കുരുതിയിൽ നഷ്ടമുണ്ടായ മത്സ്യകർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മരട് നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ അറിയിച്ചു. ഔദ്യോഗിക വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി അർഹരായവർക്ക് നഷ്ടത്തിന്റെ ഒരു ഭാഗം നൽകും. നഗരസഭയിൽ നിന്ന് സബ്സിഡി നിരക്കിൽ അനുവദിച്ചിട്ടുള്ള മത്സ്യ കർഷകർക്കും വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. നഗരസഭ നൽകിയ പരാതിയിൽ എഫ്.ഐ.ആർ തയ്യാറാക്കി നിയമനടപടി സ്വീകരിക്കുമെന്ന് മരട് പൊലീസ് അറിയിച്ചു.
കെ. ബാബു എം.എൽ.എ, മുൻ വൈസ്ചാൻസലർ എം. മധുസൂദനക്കുറുപ്പ്, കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.കെ.എസ്. ശോഭ, ഡോ. ഡി.പ്രേമ, ഫിഷറീസ് ഓഫീസർ എം.എൻ.ആൻസിയ, മരട് എസ്.ഐ ഹുസൈൻ, നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, കൗൺസിലർമാർ, മത്സ്യകർഷകർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.