അങ്കമാലി: തുറവൂർ മർച്ചന്റ് അസോസിയേഷൻ യൂത്ത്, വനിതാ വിംഗും ഗ്രാമപഞ്ചായത്തും ഹെൽത്ത് ഡിപ്പാർട്ട്മെന്റും സംയുക്തമായി നാളെ രാവിലെ മഴക്കാലപൂർവ ശുചീകരണ പ്രർത്തനങ്ങൾ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉദ്ഘാടനം ചെയ്യും. അസോ. യൂണിറ്റ് പ്രസിഡന്റ് ജോണി വടക്കുഞ്ചേരി അദ്ധ്യക്ഷത വഹിക്കും. ഹെൽത്ത് ഇൻസ്പെക്ടർ സി.എ. സതീഷ്‌കുമാർ ബോധവത്ക്കരണ ക്ളാസെടുക്കും, പഞ്ചായത്ത് അംഗങ്ങളായ എം.പി. മാർട്ടിൻ, എം.എം. പരമേശ്വരൻ എന്നിവർ സംസാരിക്കും.