മൂവാറ്റുപുഴ: നീറമ്പുഴ സബ്സ്റ്റേഷൻനഗർ റെസിഡന്റ് അസോസിയേഷന്റെ രണ്ടാം വാർഷികം എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ശിവൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി, ഗ്രാമപഞ്ചായത്ത് അംഗം പി. പ്രേമലത, എ.ജി. രാജപ്പൻ, പി.കെ. ചാക്കോ, രാജു മങ്കുത്തേൽ, നീനു നിഖിൽ, ഗീത വാസു എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.