
ചോറ്റാനിക്കര: എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ആറാം വാർഡിൽ ഇന്നലെയുണ്ടായ കനത്തമഴയിൽ പേപ്പതിക്ക് സമീപം പുതുമനപ്പടി തൂനാട്ടു റോഡിന്റെ വശത്തെ മണ്ണിടിഞ്ഞ് അമർപ്പാടം വെളിയനാട് തോട്ടിൽ നിർമിച്ചിരുന്ന കലുങ്ക് ഒലിച്ചുപോയി. കുറച്ചുകാലമായി കലുങ്കിന് ബലക്ഷയമുണ്ടായിരുന്നു. കലുങ്ക് ഒലിച്ചു പോയതിനെ തുടർന്ന്റോഡ് രണ്ടായി മുറിഞ്ഞു. ഇതോടെ പത്തിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.