അങ്കമാലി: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ അങ്കമാലി സെന്ററിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ് എലൈറ്റ് പാലസോ ഹോട്ടലിൽ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബി.എ.ഐ അങ്കമാലി സെന്റർ ചെയർമാൻ സിജു ജോസ് പാറക്ക അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാരോഹണച്ചടങ്ങുകൾക്ക് ബിഎഐ മുൻ ദേശീയ പ്രസിഡന്റ് ചെറിയാൻ വർക്കി നേതൃത്വം നൽകി.
സൈജൻ കുര്യാക്കോസ് ഓലിയാപ്പുറം (ചെയർമാൻ), ജോബി തോമസ് (സെക്രട്ടറി), ജോസ് വർഗീസ് (ട്രഷറർ), ഡേവിസ് പാത്താടൻ, വിനോദ് കെ.പി (വൈസ് ചെയർമാൻമാർ), ആൽബിൻ മാത്യു (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ഭാരവാഹികളായി ചുമതലയേറ്റു. വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. അങ്കമാലി സെന്റർ സർവീസ് പ്രോജക്ടിന്റെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. ബി.എ.ഐ സംസ്ഥാന ചെയർമാൻ പി.എൻ. സുരേഷ്, സൈജൻ കുര്യാക്കോസ് ഓലിയാപ്പുറം, ജോബി തോമസ്, ജോസ് വർഗീസ് എന്നിവർ സംസാരിച്ചു.