library
മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ കെ മുഹമ്മദ് മൊമന്റെ നൽകി ആദരിക്കുന്നു

മൂവാറ്റുപുഴ: മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും പ്രതിഭാസംഗമവും നടത്തി. മെഡിക്കൽ ക്യാമ്പ് മെമ്പർ ഇ.എം. ഷാജി ഉദ്ഘാടനം ചെയ്തു. പ്രതിഭാസംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. യു.പി. വർക്കി മുഖ്യപ്രഭാഷണം നടത്തി.

ലൈബ്രറി സെക്രട്ടറി എ.കെ. വിജയൻ, കെ.എ. രാജൻ, കെ.എം. ഫൈസൽ, മനോജ് മറ്റത്തിൽ, കെ.എൽ. ഗിരീഷ്, പി.കെ. സുനിൽ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ലൈബ്രറിക്ക് ഫർണിച്ചർ അനുവദിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദിനെ അനുമോദിച്ചു. ലൈബ്രറി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.