മൂവാറ്റുപുഴ: തോട്ടക്കര മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങുകൾ ജൂൺ 3ന് തുടങ്ങി 13ന് സമാപിക്കും. ക്ഷേത്രംതന്ത്രി വൈക്കം പുഷ്പദാസ് മുഖ്യകാർമ്മികത്വംവഹിക്കും. ജൂൺ 9ന് രാവിലെ 9നും 10നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ധ്വജപ്രതിഷ്ഠാ ചടങ്ങ്. അന്നദാനം, ഘോഷയാത്ര, ആറാട്ട് എന്നിവയുണ്ടാകും.