കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്കും തൊഴിലാളികൾക്കും ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് കേരളാ പ്രദേശ് മത്സത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ വസതിയിലേക്ക് മാർച്ച് നടത്തി.
ബി.എം.എസ് ദേശീയ സമിതിയംഗം സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.എം സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, മത്സ്യത്തൊഴിലാളി സംഘം സംസ്ഥാന പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറി സി.എസ് സുനിൽ, ബി.എം.എസ് ജില്ലാ ഭാരവാഹികളായ കെ.എസ് ഷിബു, എം. എൽ ശെൽവൻ, കെ.എസ് ശ്യാംജിത്ത്, ഷിബി തങ്കപ്പൻ, പി.വി റെജി, എ.ഡി ഉണ്ണികൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സജിത് ബോൾഗാട്ടി, ജില്ലാ ട്രഷറർ പി.വി ഷാജി എന്നിവർ സംസാരിച്ചു.