ആലുവ: ഹൻഫ ഹോളിഡേയ്സ് ആന്റ് ഇൻഷ്വറൻസിന്റെ കീഴിലുള്ള പാക്കേജ് ടൂറിസ്റ്റ് ടാക്സി മേഖലയിലെ തൊഴിലാളികളുടെ പത്താമത് വാർഷികാഘോഷം നാളെ രാവിലെ പത്ത് മുതൽ എടയപ്പുറം ജമാ അത്ത് ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

അൻവർ സാദത്ത് എം.എൽ.എ, നടൻ ഇബ്രാഹിംകുട്ടി, നാടക രചയിതാവ് ശ്രീമൂലനഗരം മോഹനൻ എന്നിവർ പങ്കെടുക്കും. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും മുതിർന്ന തൊഴിലാളികളെയും ആദരിക്കും.