പറവൂർ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ, ദേവസ്വം എംപ്ലോയീസ് വെൽഫെയർ സൊസൈറ്റി, ദേവസ്വംബോർഡ് പെൻഷണേഴ്സ് കോൺഫെഡറേഷൻ എന്നിവരുടെ സംയുക്ത കുടുംബസംഗമം തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
മുതിർന്ന ജീവനക്കാരെ വി.എസ്. രാജേന്ദ്രപ്രസാദും മുതിർന്ന കലാകാരൻമാരെ ജി. ബൈജുവും, മുതിർന്ന ശാന്തിക്കാരനെ എസ്.പി. പ്രജിത്കുമാറും പ്രതിഭകളെ ടി.ആർ. ബോസും ആദരിച്ചു. വിദ്യാഭ്യാസ പുരസ്കാരം ജി. വാസുദേവൻ നമ്പൂതിരി, സി.ആർ. റോബിൻ എന്നിവർ വിതരണം ചെയ്തു, ആർ. ഷാജിശർമ്മ, ടി.വി. നിഥിൻ, എം.സി. കൃഷ്ണകുമാർ, ആനയറ ചന്ദ്രൻ, കെ.കെ. പത്മനാഭൻ, പി.ഡി. ഉദയൻ എന്നിവർ സംസാരിച്ചു.