anji
പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് ഡോ.എ.കെ. ബോസ് ജില്ലാ ആയുർവേദ ആശുപത്രിക്കുള്ള ഉപകരണങ്ങൾ ഡോ.എം.എസ്. ശ്രീലേഖയ്ക്ക് കൈമാറുന്നു

കൊച്ചി: പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ ജില്ലാ ആയുർവേദ ആശുപത്രിക്ക് ടി.വി., രണ്ട് വാട്ടർ ഹീറ്ററുകൾ, മേശ, കസേര എന്നിവ സംഭാവന ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ഡോ.എ.കെ. ബോസ് ഉപകരണങ്ങൾ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം.എസ്. ശ്രീലേഖയ്ക്ക് കൈമാറി. ഡോ.ആർ. സതീഷ് വാര്യർ, ഡോ. ശ്രീവിദ്യ, ഡോ. മിനി, സൂപ്രശ് സിജേഷ്, അസോസിയേഷൻ ഭാരവാഹികളായ എം.കെ. രാധാകൃഷ്‌ണൻ, കെ.സി. സാജു, എ.കെ. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.