പറവൂർ: ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പഴയ ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി നിലംപൊത്തി. നൂറ് വർഷത്തിലേറെ കാലപ്പഴക്കമുള്ള ഹയർസെക്കൻഡറി വിഭാഗത്തിന്റെ കെട്ടിടം രണ്ട് വർഷമായി ഉപയോഗിച്ചിരുന്നില്ല. രാവിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും എത്തിയപ്പോഴാണ് മേൽക്കൂര നിലംപൊത്തിയ നിലയിൽ കണ്ടത്. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരനും നഗരസഭ, വിദ്യാഭ്യസ വകുപ്പ് അധികൃതരും സ്‌ഥലം സന്ദർശിച്ചു.