ആലുവ: ആറ് എൽ.എസ്.ഡി സ്റ്റാമ്പും മൂന്നുഗ്രാം രാസലഹരിയുമായി ഞാറയ്ക്കൽ ഇടവനക്കാട് കോട്ടത്തറവീട്ടിൽ മുഹമ്മദ് അഫ്‌സലിനെ (36) ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടന്ന പരിശോധനയിൽ ചൊവ്വാഴ്ച വൈകിട്ട് ബൈക്കിൽ മയക്കുമരുന്നുമായി പോകുമ്പോൾ യു.സി കോളേജിന് സമീപത്തുനിന്നാണ് പിടിയിലായത്. ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരിയും എൽ എസ് സി സ്റ്റാമ്പും.