ആലുവ: ദേശം ഓംകാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. ക്ലബ് രക്ഷാധികാരി ലതാ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കവി വേണു വി. ദേശം, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എസ്. കൃഷ്ണൻകുട്ടി, ശിൽപി മരപ്രഭു രാമചന്ദ്രൻ തുടങ്ങിയവരെ ആദരിച്ചു. ഡിസെൽസ് അക്കാഡമി ഡയറക്ടർ ഫാ. ജിനൊ, രവീന്ദ്രൻ അനന്തപുരി, ഓംകാർ ക്ലബ് പ്രസിഡന്റ് സേതുരാജ് ദേശം, സെക്രട്ടറി അരുൺരാജ്, ജോയിന്റ് സെക്രട്ടറി പി.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.