bala

കൊച്ചി: കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ കിൻഡർ ഗാർട്ടൻ മന്ദിരം മുംബയ് ഭാരതീയ വിദ്യാഭവൻ ജോയിന്റ് സെക്രട്ടറിയും രജിസ്ട്രാറുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം ചെയ്തു. കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, ഡയറക്ടർ ഇ. രാമൻകുട്ടി, ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ്, സെക്രട്ടറി പി.എ. ശങ്കരനാരായണൻ, പ്രിൻസിപ്പൽ കല്യാണി മേനോൻ, വൈസ് പ്രിൻസിപ്പൽ ജ്യോതി പ്രദീപ്, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ജ്യോതിർമയി, കെ.ജി വിഭാഗം ഇൻചാർജ് സപ്‌ന ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.