നെടുമ്പാശേരി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാന്തര വ്യാപാരം ചെറുകിട വ്യാപാരമേഖലയെ തകർക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടം അവസാനിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ആവശ്യപ്പെട്ടു. കുറുമശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആദരവ് 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, ബോഡി ബിൽഡിംഗ് മത്സരത്തിൽ വനിതാവിഭാഗത്തിൽ ഒന്നാംസ്ഥാനംനേടിയ സോണിമ സുനിൽ എന്നിവരെ ആദരിച്ചു. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, പി.പി. ജോയ്, ജിഷ ശ്യാം, സി.ഡി. ആന്റു, പ്രമോദ് പള്ളത്ത്, എം.വി. രാധാകൃഷ്ണൻ, സി.എം. സാബു, ശാന്ത അപ്പു, ഷബാന രാജേഷ് എന്നിവർ പ്രസംഗിച്ചു.