വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവിഷ്‌കരിച്ച വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിദ്യാഭ്യാസഅവാർഡും സ്‌കോളർഷിപ്പും അടുത്തമാസം എട്ടിന് സമ്മാനിക്കും. വൈകിട്ട് മൂന്നിന് ഓച്ചന്തുരുത്ത് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്ന അനമോദന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
സ്റ്റേറ്റ്, സി.ബി.എസ്ഇ സിലബസുകളിൽ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ കണക്ക് വിഷയങ്ങളിൽ മുഴുവൻമാർക്കും നേടിയ വിദ്യാർത്ഥികൾക്ക് രണ്ടരലക്ഷം രൂപയുടെ സ്‌കോളർഷിപ്പും സൈലം ലേണിംഗ് സമ്മാനിക്കും.