വൈപ്പിൻ: ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ വൈപ്പിൻ ബി.ആർ.സി.യുടെ പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൊച്ചിൻപോർട്ടിൽ കപ്പൽ സന്ദർശനം ഒരുക്കി. വിദ്യാർത്ഥികളെ കൊച്ചിൻ പോർട്ട് ജീവനക്കാർ സ്വീകരിച്ചു.
കപ്പലിന്റെ വിവിധ ഭാഗങ്ങൾ, എൻജിൻ റൂം, എൻജിന്റെ പ്രവർത്തനം, ഫയർഫോഴ്‌സ് വാഹനത്തിന്റെ പ്രവർത്തനം എന്നിവ വിശദീകരിച്ചു. കൊച്ചിൻ പോർട്ടിന്റെ മ്യൂസിയവും സന്ദർശിച്ചു. ബിആർസി പ്രതിനിധികളും രക്ഷിതാക്കളും ഉൾപ്പെടുന്ന സംഘമാണ് യാത്രയിൽ പങ്കെടുത്തത്.