തൃപ്പൂണിത്തുറ: മഴയത്ത് മരം മറിഞ്ഞു വീണ് ഫർണിച്ചർ വർക്ക് ഷോപ്പും മതിലും തകർന്നു. നഗരസഭ 22-ാം ഡിവിഷനിൽ തിരുവാങ്കുളത്ത് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നിയുടെ വീട്ടിലെ മരമാണ് തിങ്കളാഴ്ച രാത്രി 11 ഓടെ മഴയത്തും കാറ്റിലും മറിഞ്ഞുവീണത്. വീടിനോടു ചേർന്നുള്ള ഫർണിച്ചർ വർക്ക് ഷോപ്പിന്റെ മേൽക്കൂര, മതില് എന്നിവ തകർന്നു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ ഇലക്ട്രിക് ലൈനിലേക്കും മരക്കൊമ്പുകൾ വീണതോടെ കെ.എസ്.ഇ.ബി എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.