കൊച്ചി: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം പുല്ലേപ്പടി ദാറുൽഉലും സ്കൂളിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എം. സലിം, പി.ടി. ബോണിഫസ്, സി.എ. വ്യാനസ്, ടി.കെ. ശശീന്ദ്രൻ, പി.പി. സാജൻ, കെ.എ. ജോളി, അജി കുര്യൻ എന്നിവർ പ്രസംഗിച്ചു.