വൈപ്പിൻ: സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ 107 വർഷം മുൻപ് ചെറായിയിൽ നടത്തിയ മിശ്രഭോജനത്തെ അനുസ്മരിച്ച് നാളെ ചെറായിയിൽ മിശ്രഭോജന സ്മൃതിസംഗമം നടത്തും. മിശ്രഭോജനം നടന്ന തുണ്ടിടപ്പറമ്പി​ൽ രാവിലെ 8.30ന് പുഷ്പാർച്ചനയ്ക്കുശേഷം സഹോദരന്റെ ജന്മഗൃഹത്തിലേക്കുള്ള ദീപശിഖാപ്രയാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യും. ജന്മഗൃഹത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഏറ്റുവാങ്ങും.
10.30 ന് നടക്കുന്ന സ്മൃതിസംഗമത്തിൽ എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. സി.പി.എം നേതാവ് എം.എ. ബേബി, രമേശ് ചെന്നിത്തല എം.എൽ.എ, ബിനോയ് വിശ്വം എം.പി, അബ്ദുൽ സമദ് സമദാനി എം.പി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ഡോ. ഫ്രാൻസിസ് കല്ലറക്കൽ, ഡോ.കെ.കെ. ജോഷി, എൻ.എസ്. സൂരജ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മിശ്രഭോജന സ്മൃതിസദ്യ.