ആലുവ: ശക്തമായ മഴയിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എടയാറിൽ വീടിന്റെ മേൽക്കൂര തകർന്നു. കാറ്റിൽ വീണ മാങ്ങ പെറുക്കാൻ വീട്ടുടമ പുറത്തേക്കിറങ്ങിയത് ഭാഗ്യമായി. 18 ാം വാർഡ് എടയാർ മുളങ്ങത്ത് സി.എൻ. ഉണ്ണിയാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം. ഉണ്ണി തനിച്ചാണ് ഇവിടെ താമസിക്കുന്നത്.