ആലുവ: കീഴ്മാട് സർക്കുലർ റോഡിൽ കുന്നുംപുറം കവലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ തനിയെ നീങ്ങിയെങ്കിലും സമീപത്തെ കടയുടമയുടെ മനസാന്നിദ്ധ്യം അപകടം ഒഴിവാക്കി. സമീപത്ത് കട നടത്തുന്ന വർഗീസ് ആന്റണി (വക്കച്ചൻ) ഉടൻ കാറി​ൽ ചാടിക്കയറി ഹാൻഡ് ബ്രേക്കിടുകയാരുന്നു. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിൽ ഈസമയം വാഹനങ്ങളും കാൽനടക്കാരും ഇല്ലാതിരുന്നതും ഭാഗ്യമായി. തൊട്ടടുത്തുള്ള വീടിനോട് ചേർന്നാണ് വാഹനം നിന്നത്. ബ്രേക്കി​ല്ലായിരുന്നെങ്കിൽ അൽപ്പം താഴ്ന്ന ഭാഗത്തേക്ക് വാഹനം മറിയുമായിരുന്നു.