photo

വൈപ്പിൻ: ചൊവ്വ പുലർച്ചെ മത്സ്യബന്ധനത്തിന് കടലിലേക്ക് പോയ ബോട്ട് മുങ്ങി. അതിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. മുത്തപ്പൻ എന്ന ബോട്ടിലെ തൊഴിലാളികളായ പുതുവൈപ്പ് അഞ്ചലശേരി രമണൻ (62), പുതുവൈപ്പ് കാട്ടേശേരി സേവ്യർ (72), എടവനക്കാട് വടക്കേവീട്ടിൽ പ്രഭൻ (62), പുതുവൈപ്പ് മാട്ടുമ്മൽ ഉണ്ണികൃഷ്ണൻ (59) , വളപ്പ് കുഴവേലി സേവ്യർ (72) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. പുലർച്ചെ കടലിൽ വലവിരിക്കാൻ പോയ ബോട്ടിന്റെ അടിപ്പലക ഇളകി ബോട്ടിൽ വെള്ളം കയറുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന തൊഴിലാളികൾ കടലിൽ ചാടി നീന്തി സൗദി തീരത്തെത്തുകയായിരുന്നു