മൂവാറ്റുപുഴ: നഗരസഭയിലെ മണിയംകുളം അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ 30ന് രാവിലെ 11ന് മൂവാറ്റുപുഴ നഗരസഭാ ഓഫീസിൽവച്ച് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജൂൺ 10ന് രാവിലെ 11ലേക്ക് മാറ്റി. പത്താംക്ലാസ് പാസായ 40 വയസിന് താഴെയുള്ള വനിതകൾക്ക് പങ്കെടുക്കാം. പ്രദേശവാസികൾക്ക് മുൻഗണന. താത്പര്യമുളളവർ യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ജൂൺ 10ന് എത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.