പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ ഓണംകുളം- ഊട്ടിമറ്റം റോഡ് ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ തകർന്ന് തരിപ്പണമായ നിരവധി റോഡുകൾക്ക് റീടാറിംഗിന് ഫണ്ട് അനുവദിക്കാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 31ന് കോൺഗ്രസ് പ്രതിഷേധിക്കും. വലിയകുളം മുതൽ ഊട്ടിമറ്റംവരെ എൽദോസ് കുന്നപ്പള്ളി എം.എൻ.എയുടെ നേതൃത്വത്തിൽ ചെരിപ്പിടാതെ നടന്ന് പ്രതിഷേധിക്കും. ആലോചനായോഗത്തിൽ പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.