sndp
3678-ാം നമ്പർവളയൻചിറങ്ങര ശാഖയുടെ വാർഷികപൊതുയോഗവും സിൽവർ ജൂബിലി മന്ദിരോദ്ഘാടനവും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണനും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 3678-ാം-നമ്പർ വളയൻചിറങ്ങര ശാഖയുടെ വാർഷിക പൊതുയോഗവും സിൽവർജൂബിലി മന്ദിരോദ്ഘാടനവും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ നിർവഹിച്ചു. വളയൻചിറങ്ങര കവലയിൽനിന്ന് താളമേള കാവടി ഘോഷയാത്രയുടെ അകമ്പടിയോടെ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ ശാഖാ അങ്കണത്തിലേക്ക് ആനയിച്ചു. സ്വാമി അനുഗ്രഹ പ്രഭാഷണവും ദീപപ്രോജ്വലനവും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. അനിൽ അദ്ധ്യക്ഷതവഹിച്ചു.

യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ബി. അശോകൻ, ആഘോഷകമ്മിറ്റി കൺവീനർ കെ.കെ. മോഹനൽ എന്നിവർ സംസാരിച്ചു.