പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള അഞ്ചുസംഘങ്ങൾക്ക് മൈക്രോഫിനാൻസ് ലോൺ വിതരണംചെയ്തു. യൂണിയൻ കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. അഡ്മിനിസ് ട്രേറ്റീവ് കമ്മിറ്റിചെയർമാൻ കെ.കെ. കർണൻ ചെക്കുകൾ കൈമാറി. അംഗങ്ങളായ ബിജു വിശ്വനാഥൻ. അനിൽ കെ.കെ, വനിതാസംഘം ചെയർപേഴ്സൻ ശാന്തകുമാരി, കൺവീനർ മോഹിനി വിജയൻ എന്നിവർ സസാരിച്ചു.