കുറുപ്പംപടി: 21വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുന്ന സെക്രട്ടറി എം.വി. ഷാജിക്ക് ക്രാരിയേലി സഹകരണബാങ്ക് യാത്രഅയപ്പ് നൽകി. സമ്മേളനം മുൻ എം.എൽ.എ സാജുപോൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജി. ജയരാജ് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് മെമന്റോയും ബാങ്കിന്റെ ഉപഹാരവും നൽകി.
ഇ.എം.എസ് പഠനഗവേഷണകേന്ദ്രം ചെയർമാൻ സി.എം അബ്ദുൽ കരീം, വിവിധ സഹകരണബാങ്ക് പ്രഡിഡന്റുമാരായ വിപിൻ കോട്ടേക്കുടി, അശമന്നൂർ ഷാജി സരിഗ, അഡ്വ വി.കെ. സന്തോഷ്, പി.എസ് സുബ്രഹ്മണ്യൻ, രവി എസ്. നായർ, കെ.സി.ഇ.യു ജില്ലാ പ്രഡിഡന്റ് ആർ. അനീഷ്, വൈസ് പ്രഡിഡന്റ് എൻ. സതീഷ്‌കുമാർ, റെജി ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.