പെരുമ്പാവൂർ: നിർഭയം പെരുമ്പാവൂരിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഭാസംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ പി.എം.എ. സലാമിനും പീസ്‌വാലി ചെയർമാൻ പി എം. അബുബക്കറിനും ഉപഹാരം സമർപ്പിച്ചു. നിർഭയം ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ അദ്ധ്യക്ഷതവഹിച്ചു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പുരസ്കാരവും നൽകി. നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് നീന്തലിൽ വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ് നേടിയ വൈഗ സുരേഷിനും അഭിനന്ദു ഉമേഷനും പുരസ്‌കാരംനൽകി. എസ് എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് പുരസ്കാരം നൽകി. കെ.കെ. അഷ്റഫ് പഠനോപകരണ വിതരണം നടത്തി. സജീവ് മുണ്ടേത്ത്, എസ്. ഷറഫ്, കെ.എം. ഷാജി, കെ.ഇ. നൗഷാദ്, ഡോ. അജി സി. പണിക്കർ, എജി എബ്രഹാം, ആർ.എം.രാമചന്ദ്രൻ,കെ.ആർ. ജയപ്രകാശ്, കുഞ്ഞുമോൾ തങ്കപ്പൻ, റാണി വേണുഗോപാൽ, ജി. ജയപാൽ സെക്രട്ടറി പി.കെ. സുരേന്ദ്രൻ, എം.ഐ. സിറാജ് എന്നിവർ സംസാരിച്ചു.